സംവരണസംബന്ധിയായ ഒരു ചര്‍ച്ചയ്ക്കിടെ ഒരു സുഹൃത്ത് മറ്റൊരാളോട് "വേട്ടക്കാരന്റെയും ഇരയുടെയും മാനസികാവസ്ഥകള്‍ തമ്മില്‍ വ്യത്യാസമു"ണ്ടെന്നു സൂചിപ്പിച്ചിരുന്നു. അതില്‍ ഇടപെട്ടുകൊണ്ട് സംസാരിച്ചപ്പോള്‍, അത്തരമൊരു കല്പന അപകടകരമാണെന്ന നിലപാടു ഞാനെടുത്തിരുന്നു. അതു പിന്നീടു കൂടുതല്‍ വിശദീകരിക്കേണ്ടതായി വന്നു. ആ വിശദീകരണം അവിടെ മുഖ്യചര്‍ച്ചയുമായി ചേര്‍ന്നു നില്‍ക്കാത്തതിനാല്‍, ഇവിടേക്കു മാറ്റിയിട്ടതാണിത്.
* * * * * * * * *
കെ.ഇ.എന്‍-ഉം മറ്റും മുമ്പോട്ടു വച്ച 'ഇരവാദം' പലതുകൊണ്ടും എതിര്‍ക്കപ്പെടേണ്ടതാണ്. കുറേപ്പേരുടെ മനസ്സില്‍ പീഢിതബോധം വളര്‍ത്താമെന്നല്ലാതെ അതുകൊണ്ടു നേട്ടമില്ലെന്നതും, അത്തരം ശ്രമങ്ങള്‍ നടന്നു കാണാറുള്ളതു തീര്‍ത്തും ദുരുദ്ദേശപരമാണ് എന്നതും തന്നെ കാരണം.
ഒരു ചൂഷക/ചൂഷിതബന്ധം മാത്രമാണുദ്ദേശിച്ചിരുന്നതെങ്കില്, അതിത്ര അപകടകരമാകുമായിരുന്നില്ല. എന്നാല്‍, ചിലരതു മറ്റൊരു രീതിയില്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. മുസ്ലീമാണെന്ന ഒറ്റക്കാരണത്താല്‍ തങ്ങള്‍ പീഢിപ്പിക്കപ്പെടുന്നു എന്നൊരു തോന്നല്‍ കുറേപ്പേരുടെ മനസ്സില്‍ വളര്‍ത്തിയെടുക്കാന്‍ ഈ പ്രയോഗം ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനൊക്കെ ആരു ശ്രമിച്ചാലും ശരി - അത് ശക്തമായി പ്രതിരോധിക്കപ്പെടണം.
ഇപ്പോള്‍ ദാ യാഹ്യഖാനെ അറസ്റ്റു ചെയ്തത് ബാംഗ്ലൂരിലെ ഐ.ടി. വികസനനേട്ടങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ മനപ്പൂര്‍വ്വം അകറ്റി നിര്‍ത്താനുള്ള 'ചില ശക്തികളുടെ' ഗൂഢാലോചനയാണെന്ന മട്ടില്‍ ചില "മനുഷ്യാവകാശ(?)സംഘടനകള്‍ തട്ടി വിടുന്നു!! ഇതൊക്കെ എത്ര മാത്രം തെറ്റിദ്ധാരണാജനകമാണ്! അയാള്‍ നിരപരാധിയാണെങ്കില്‍ അതു സമര്‍ത്ഥിക്കാന്‍ ശ്രമിക്കാം. പക്ഷേ, മുസ്ലീമായതിന്റെ പേരില്‍ മനപ്പൂര്‍വ്വം ദ്രോഹിക്കുകയാണ് എന്ന പ്രചാരണം തികച്ചും ദുരുദ്ദേശപരവും അപകടകരവുമാണ്.
'മുസ്ലീം വേട്ട അവസാനിപ്പിക്കുക' എന്നൊക്കെ മുമ്പേ തന്നെ പോസ്റ്ററുകള്‍ കണ്ടിരുന്നു. ഇവിടെ ആരും അവരെ വേട്ടയാടുന്നൊന്നുമില്ല. സംശയാസ്പദമായ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ മാത്രമേ ഏതൊരാളും അന്വേഷണപരിധിയില്‍ വരുന്നുള്ളൂ. ശക്തമായി പ്രതിരോധിക്കപ്പെടേണ്ട പ്രചാരണങ്ങളാണ് മറിച്ചുള്ളതെല്ലാം. വോട്ടിനുവേണ്ടി മത്സരിക്കുന്ന പാര്‍ട്ടികള്‍ അതൊക്കെ കണ്ടില്ലെന്നു നടിക്കുകയാണ്.
സംഘപരിവാര്‍ 'ഉന്മൂലനത്തിനു' ശ്രമിക്കുകയാണെന്നൊക്കെ വാദിച്ചു നടക്കുന്നു കൂടെച്ചിലര്‍. ശുദ്ധ അസംബന്ധമാണതൊക്കെ. ചില കലാപങ്ങളുടെ കാര്യമുയര്‍ത്തി ഇത്തരം അസംബന്ധവാദങ്ങളൊക്കെ സ്ഥാപിച്ചെടുക്കാമെന്നു കരുതുന്നതു തികഞ്ഞ മൗഢ്യമാണ്. അങ്ങനെയെങ്കില്‍, സംഘശക്തിയുടെ വ്യാപനത്തിനും നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതലേ ഇവിടെയുണ്ടായിട്ടുള്ള പ്രശ്നങ്ങളുടെയൊക്കെ ഉത്തരവാദിത്തം ആരെയാണേല്പ്പിക്കേണ്ടി വരിക? അവിടെയെല്ലാം "ഇര"കളായത് ഒരിക്കലും ഏതെങ്കിലുമൊരു വിഭാഗം മാത്രമായിരുന്നില്ല താനും. കലാപങ്ങളടക്കം ഇവിടെ നടന്ന ഏതു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാലും ശരി - എത്ര ഇഴകീറി പരിശോധിച്ചാലും ശരി - "ഉന്മൂലനശ്രമം" എന്നതൊക്കെ മനപ്പൂര്‍വ്വം ചമയ്ക്കുന്ന ഇമേജു മാത്രമാണെന്നു നിസ്സംശയം തെളിയിക്കാന്‍ കഴിയും. അത്തരം പ്രചാരണങ്ങളിലൊന്നും യാതൊരു കഴമ്പുമില്ലെന്നതിന് - സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഇത്ര വളര്‍ച്ച നേടാന്‍ കഴിഞ്ഞു എന്ന തെളിവു മാത്രം മതി. സംഘവിരുദ്ധശക്തികള്ക്കും മാദ്ധ്യമങ്ങള്‍ക്കും നല്ല സ്വാധീനമുള്ള മലയാളത്തില്‍, മറിച്ചൊരു പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടാവാമെങ്കിലും, സത്യം സത്യമാവാതിരിക്കുന്നില്ല.
ഇതേക്കുറിച്ചൊക്കെ പലതവണ വിശദീകരിച്ചതായതുകൊണ്ട് അവയാവര്‍ത്തിക്കുന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍ - 'വേട്ടക്കാരനും ഇരകളും' എന്ന പ്രയോഗം KEN-മാര്‍ പ്രചരിപ്പിച്ചാല്‍ KN-മാര്‍ അതിനെ പ്രതിരോധിക്കും. എളിയതോതിലെങ്കിലും - കഴിവിന്റെ പരമാവധി.
ആദ്യം പറഞ്ഞ മട്ടിലുള്ള പ്രചാരണങ്ങള്‍ കേട്ടു വിശ്വസിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്നവരില്‍ ചിലരിലെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന മാനസികാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അതിനിടയാക്കിയവര്‍ - വോട്ടുകള്‍ നഷ്ടപ്പെടരുതെന്നു കരുതിയും, സാഹചര്യങ്ങള്‍ തുടര്‍ന്നും മുതലെടുക്കാമെന്നാശിച്ചും - മൗനം പാലിക്കുന്നു. ഇത്തരമൊരു വേളയില്‍, അമ്മട്ടിലുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കുക എന്നത് പൗരബോധമുള്ളവരുടെ കടമയായി മാറുന്നുവെന്നു പറയേണ്ടിവരും.
Thursday, February 28, 2008
‘പ്രതിവിവേചന‘ത്തേപ്പറ്റി
സംവരണസംബന്ധിയായ ഒരു ചര്‍ച്ചയ്ക്കിടെ 'പ്രതിവിവേചനം' എന്ന വാക്കുകടന്നു വന്നിരുന്നു. അപ്പോള്‍, ആ വാക്കിന്റെ ഒരു അര്‍ത്ഥാന്തരം - ചില സുപ്രധാനകേസുകളിലെ പ്രതികള്‍ക്ക് മതസംബന്ധിയായ വിവേചനം പ്രകടമാകുന്നതേപ്പറ്റി - തമാശമട്ടില്ത്തന്നെ സൂചിപ്പിച്ചു. അപ്പോള്‍, ആ പരാമര്‍ശത്തില്‍ 'വിഷ'മുണ്ടെന്നായിരുന്നു മറുപടി. വിഷമല്ല വിഷമമാണ് ഉള്ളത് എന്നും, ഏത് ഉദാഹരണമാണ് അവിടെ ഉദ്ദേശിച്ചത് എന്നും പിന്നീടു കൂടുതല്‍ വിശദീകരിക്കേണ്ടതായി വന്നു. ആ വിശദീകരണം അവിടെ മുഖ്യചര്‍ച്ചയുമായി ചേര്‍ന്നു നില്‍ക്കാത്തതിനാല്‍, ഇവിടേക്കു മാറ്റിയിട്ടതാണിത്.
* * * * * * *
ഞാനുദ്ദേശിച്ച "സുപ്രധാനമായ" കുറ്റം പാര്‍ലമന്റ് ആക്രമണവും പ്രതി അഫ്സല് ഗുരുവുമാണ്. ആ ഉദാഹരണത്തില്‍, 'മതപരമായ വിവേചനം' ഉണ്ടായിട്ടില്ല എന്നാരെങ്കിലും വാദിക്കുന്നെങ്കില്‍ അതു നഗ്നമായ സത്യനിഷേധമാവും. അതില്‍ അസ്വാഭാവികമായിട്ടോ എതിര്‍ക്കപ്പെടേണ്ടതായോ എന്തെങ്കിലുമുണ്ടോ എന്നതേപ്പറ്റി മാത്രമേ ഒരു തര്‍ക്കത്തിനു വകുപ്പുള്ളൂ എന്നു തോന്നുന്നു.
ഈയൊരു കാര്യത്തേപ്പറ്റി സൂചിപ്പിച്ചാല്‍ ഉടന്‍ തന്നെ 'അഫ്സലിന്റെ രക്തത്തിനായി മുറവിളി കൂട്ടുന്നു' എന്നു പറയുന്നവരുണ്ട്. അതിക്രൂരമാണ് ആ വാദം. മതവുമായി അതു ബന്ധിപ്പിക്കപ്പെടുന്നതു വളരെ പ്രകടമാവുമ്പോള്‍, അതു തെറ്റല്ലേ എന്നാണു ചോദ്യം. അപ്പോള്‍, അതേ കാര്യം തന്നെ തിരിച്ച് ആരോപിച്ച് വാദിയെ പ്രതിയാക്കുന്നൊരു പ്രവണതയാണതു കാണിക്കുന്നത്.
തൂക്കിക്കൊല അരുതെന്നാണെങ്കില്, അതു വേറെ വിഷയം. എന്നാല്‍ ഇവിടെ അമ്മട്ടിലല്ല വാദം എന്നതു ശ്രദ്ധേയമാണ്. അഫ്സല് നിരപരാധിയാണെന്നു പറയുന്നവരുണ്ട്. അയാള്‍ക്കു നീതി ലഭിച്ചില്ല എന്നും പറയുന്നു. ശരി - അങ്ങനെയാണെങ്കില്‍ അയാളെ വെറുതെ വിട്ടു നോക്കട്ടെ. പക്ഷേ, വെറുതെ വിട്ടതിനു ശേഷം എന്തു ചെയ്യണമെന്നാണ് അയാളെ അനുകൂലിക്കുന്നവര്‍ പറയുന്നത് എന്നു പരതി നോക്കിയിട്ടുണ്ട്. പ്രത്യേകിച്ചൊന്നുമില്ല - അഫ്സലിനു "നീതി" ലഭിക്കണം - അത്രതന്നെ.
പക്ഷേ, ആസൂത്രണവും മറ്റും ചെയ്തത് അയാളല്ലെങ്കില്‍ പിന്നെ വേറെ ആരെങ്കിലുമൊക്കെ ആയിരിക്കില്ലേ - അപ്പോള്‍ അന്വേഷണം തുടരണമെന്നാണോ എന്നു ചോദിച്ചാല്‍ - പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ല!
ഇനിയിപ്പോള്‍ വീണ്ടും അന്വേഷിച്ച് ഒരാളെ കണ്ടു പിടിച്ചാല്‍ കഷ്ടകാലത്തിന് അയാളുടെ പേര് ഫൈസല്‍ എന്നാണെങ്കിലോ - വീണ്ടും പ്രതിഷേധം തുടങ്ങില്ല എന്നുണ്ടോ - എന്നു തുറന്നു ചോദിച്ചാല്‍ ചര്‍ച്ച അവിടെ അവസാനിക്കുന്നു! യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നംഗീകരിക്കുന്നതിനു നാമാരെയാണു ഭയക്കുന്നത്? വര്‍ഗ്ഗീയമായ ഒരു സത്യം ചൂണ്ടിക്കാണിക്കുന്നതു വര്‍ഗ്ഗീയതയും അതു മറച്ചുവച്ച് അതിനു കൂട്ടു നില്ക്കുന്നതു മതേതരത്വവുമാകുന്ന ട്രെന്‍ഡ് നന്നല്ല. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണിതെല്ലാം. അതൊക്കെ 'വിഷ'മാണെങ്കില്‍, അതു പറയാനിടയാക്കുന്ന സംഭവത്തെ എന്തെന്നു വിളിക്കേണ്ടി വരും?
നമ്മുടെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പിനെ "സ്വാധീനിക്കു"മെന്നതിനാല്‍ (എന്തുകൊണ്ട് - എന്നു ചോദിക്കാമോ?), അതു കഴിഞ്ഞു മാത്രമേ അഫ്സലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നു വന്നത് ഈ രാജ്യത്തിനെങ്ങനെ ഗുണകരമാവുമെന്നറിയില്ല. അത്തരമൊരു സ്ഥിതിവിശേഷമുണ്ടാവുന്നത് അപകടകരമാണെന്ന് ആരെങ്കിലും തുറന്നു പറഞ്ഞാല്‍, അതെങ്ങനെ ന്യൂനപക്ഷവിരുദ്ധമാകുമെന്നും മനസ്സിലാകുന്നില്ല. നമുക്കിടയിലെ സാധാരണക്കാരടങ്ങുന്ന മുസ്ലീം സമൂഹത്തേയും ചില കുറ്റവാളികളേയും (കുറ്റാരോപിതരേയും) വേറിട്ടു കാണാനാവശ്യപ്പെടുന്നവര് വര്‍ഗ്ഗീയവാദികളായും, അവരെ ചേര്‍ത്തു നിര്‍ത്തി വാദിക്കുന്നവര്‍ മതേതരവാദികളുമായി മാറുന്ന കാഴ്ച സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്.
ചില ചര്‍ച്ചകള്‍ക്കിടെ അഫ്സലിനെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെ ഒരു ഘട്ടത്തിലെത്തിയപ്പോള്‍ ചിലര്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്നതായിരുന്നു. "ഇന്ത്യന്‍ പാര്‍ലമെന്റിനെ അത്ര മഹത്തരമെന്നൊന്നും വിശേഷിപ്പിക്കേണ്ട കാര്യമില്ല - അതാക്രമിച്ചത് അത്ര വലിയ തെറ്റൊന്നുമല്ല" - എന്നൊക്കെയായിരുന്നു അത്. ചില മലയാളി ബ്ലോഗര്‍മാര്‍ തന്നെ എഴുതിവിട്ടതാണവ. കാശ്മീര്‍ തീവ്രവാദികളെ പോരാളികള്‍ എന്നു വിളിച്ചു പിന്തുണ കൊടുക്കുന്ന മലയാളികളില്ലെന്നുണ്ടോ? ഇത്തരം ചിന്തകളെയൊക്കെ നാം വളര്‍ത്തുകയാണോ തളര്‍ത്തുകയാണോ ചെയ്യേണ്ടത്? അഫ്സലിന്റെ കാര്യത്തിലും മറ്റും വിവേചനം കാട്ടുന്നത്, ശിഥിലത വളര്‍ത്തുന്ന ഇത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ എന്ന നിലപാടു തെറ്റാണോ? ആ നിലപാട് എങ്ങനെയാണു മുസ്ലിം വിരുദ്ധമാകുക? യഥാര്‍ത്ഥത്തില്‍ അതവരെ സഹായിക്കുകയല്ലേ ചെയ്യേണ്ടത്? അഫ്സലിനും മറ്റും പ്രത്യേകപരിഗണനയെന്തുകൊണ്ടാണ് എന്നു ചോദിക്കുന്നതു മുസ്ലീംവിരുദ്ധമാണെന്നു വാദിക്കുന്നവര്‍, ഒരു സമൂഹത്തെ മൊത്തം കശ്മീര്തീവ്രവാദവുമായി ചേര്ത്തുവയ്ക്കാനല്ലേ ശ്രമിക്കുന്നത്? ആ നിലപാടല്ലേ യഥാര്‍ത്ഥത്തില്‍ സമുദായവിരുദ്ധം?
'പ്രതിവിവേചന'ത്തിന്റെ അര്‍ത്ഥാന്തരം സംബന്ധിച്ച ഉദാഹരണങ്ങള്‍ അനവധിയുണ്ട്. പലതുകൊണ്ടും കുറ്റക്കാരനാണെന്നു തെളിഞ്ഞിട്ടും - സമുദായപരിഗണനകളുടെ പേരില്‍ (മാത്രം) നിരപരാധിയും നിഷ്കളങ്കനുമായി ചിത്രീകരിക്കപ്പെട്ടവര്‍ വേറെയുമുണ്ട്. എല്ലാം ഇവിടെ വിശദീകരിക്കേണ്ടതില്ലെന്നു തോന്നുന്നു

Subscribe to:
Posts (Atom)